|    Aug 20 Sun, 2017 1:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസിന്റെ ആവശ്യം ജനാധിപത്യ വിരുദ്ധം: എഐവൈഎഫ്

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമെന്നുള്ള ആര്‍എസ്എസിന്റെ ആവശ്യം ജനാധിപത്യവിരുദ്ധവും കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു. ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ സംസ്ഥാന ഗവണ്‍മെന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. ബീഫിന്റെ പേരില്‍ മാത്രം  നിരവധിയാളുകള്‍ കഴിഞ്ഞ മാസങ്ങളില്‍ ഉത്തരേന്ത്യയില്‍ കൊലചെയ്യപ്പെട്ടു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിഗൂഢ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കൊപ്പം നി ല്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ആ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുന്നെും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക