|    Feb 24 Fri, 2017 7:22 am

ആര്‍എസ്എസിന്റെ അപകീര്‍ത്തി കേസ്: രാഹുല്‍ ഇന്ന് ഹാജരാവും

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണെന്ന പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ നേരിട്ട് ഹാജരാവും. മഹാരാഷ്ട്രയിലെ താനെ ജില്ലാ കോടതിയില്‍ ഇന്ന് രാവിലെ 10 മണിക്കാണ് കേസ് പരിഗണിക്കുന്നത്. കോടതിയില്‍ നേരിട്ടു ഹാജരായി വിചാരണാ നടപടികളില്‍ പങ്കെടുക്കാനായി രാഹുല്‍ ഇന്നലെ വൈകീട്ടോടെ മുംബൈയില്‍ എത്തി. നേരിട്ടു ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പരസ്യമായി ഖേദം പ്രഖടിപ്പിച്ചാല്‍ കേസ് പിന്‍വലിക്കാമെന്ന് രാഹുലിനെതിരേ പരാതി നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറിയിച്ചെങ്കിലും മാപ്പ് ചോദിക്കില്ലെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും കേസ് പരിഗണിക്കുന്നതിനിടെ സപ്തംബറില്‍ രാഹുല്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജി രാഹുല്‍ പിന്‍വലിക്കുകയും ചെയ്തു. 2014 മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ താനെയില്‍ ലോക്‌സാ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവെയാണ് ആര്‍എസ്എസാണ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ പ്രസംഗിച്ചത്. പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി താനെയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രാഹുലിനെതിരേ കോടതിയെ സമീപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക