|    Oct 19 Thu, 2017 4:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസിനെ വളര്‍ത്തിയത് ഇടത്-വലത് മുന്നണികള്‍ : എസ്ഡിപിഐ

Published : 4th October 2017 | Posted By: fsq

 

വേങ്ങര: കേരളത്തില്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്കു വഴിമരുന്നിട്ടു കൊടുത്തതില്‍ നിന്ന് ഇരുമുന്നണികള്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിമാറി സംസ്ഥാന ഭരണം കൈയാളിയ ഇരുമുന്നണികളും ആര്‍എസ്എസിന്റെ വിധ്വംസക നിലപാടുകള്‍ക്കനുകൂലമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. പകല്‍വെളിച്ചത്തില്‍ ആര്‍എസ്എസിനെ എതിര്‍ക്കുന്ന പലരും നേരമിരുട്ടിയാല്‍ സംഘപരിവാരത്തിനു വിരുന്നൂട്ടിയതാണ് ആര്‍എസ്എസ് വളര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന ഫാഷിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായാണ് കാസര്‍കോട് റിയാസ് മൗലവിയെയും കൊടിഞ്ഞി ഫൈസലിനെയും ആര്‍എസ്എസ് കൊലക്കത്തിക്കിരയാക്കിയത്. ആര്‍എസ്എസ് അക്രമികളെ പിടിച്ചുകെട്ടുന്നതിനു പകരം പ്രസ്താവനയുദ്ധം നടത്തി പുകമറ സൃഷ്ടിക്കുന്ന ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് പ്രീണനം വേങ്ങരയിലെ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു വാഹന പ്രചാരണത്തില്‍  വിവിധ കേന്ദ്രങ്ങളില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട്, പേരാമ്പ്ര അബ്ദുല്‍ ജലീല്‍ സഖാഫി, പി പി ഷൗക്കത്തലി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക