|    Dec 16 Sun, 2018 6:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍എസ്എസിനെ പിന്തുണയ്ക്കാത്തതുകൊണ്ട് തമിഴര്‍ കൊല്ലപ്പെടുന്നു: രാഹുല്‍ ഗാന്ധി

Published : 24th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന് എതിരായ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടി സമരക്കാര്‍ക്ക് ഒപ്പമുണ്ടെന്നു രാഹുല്‍ ട്വീറ്റ് ചെയ്തു.
ആര്‍എസ്എസ് ആശയങ്ങളെ എതിര്‍ക്കുന്നതുകൊണ്ടാണ് തമിഴരെ കൂട്ടക്കൊല ചെയ്യുന്നതെന്ന് രാഹുല്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി.
മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാവില്ല. കോണ്‍ഗ്രസ് തമിഴ് ജനതയ്ക്ക് ഒപ്പമുണ്ടെന്നു രാഹുല്‍ വ്യക്തമാക്കി.
തൂത്തുക്കുടി പ്ലാന്റിനെതിരേ സമരം നടക്കുന്നവര്‍ക്കു നേരെ ഇന്നലെ പോലിസ് നടത്തിയ വെടിവയ്പില്‍ 11 പേരാണ് മരിച്ചത്. വെടിവയ്പിനെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss