|    Jan 21 Sun, 2018 10:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘ആര്‍എസ്എസിനെ ചെറുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഒന്നിക്കണം’

Published : 5th October 2016 | Posted By: SMR

ഭോപ്പാല്‍: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് രംഗത്തു വരണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ലജ്ജ ശങ്കര്‍ ഹെര്‍ഡീനിയ. അത് ചെയ്യാത്തിടത്തോളം കാലം രാജ്യത്തിന്റെ മതേതര ഘടനയും ഭരണഘടനയും സംരക്ഷിക്കുക പ്രയാസകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മധ്യപ്രദേശ് ഘടകം സംഘടിപ്പിച്ച മതേതര ഇന്ത്യാ മീറ്റില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു  ലജ്ജ ശങ്കര്‍ ഹെര്‍ഡീനിയ. ഒക്ടോബര്‍ 2 മുതല്‍ എട്ടുവരെ മതേതരത്വം ഇന്ത്യയുടെ ജീവന്‍, മതേതരത്വം ഇന്ത്യക്കനിവാര്യം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എസ്ഡിപിഐ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനവും ജൂഡീഷ്യറിയും അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത വിഭാഗമാണ് ആര്‍എസ്എസെന്നും മുസ്‌ലിംകളെയും ദലിതുകളെയും ആക്രമിക്കുന്ന ആര്‍എസ്എസിനെ തുറന്നുകാട്ടാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ പാഷ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സാജിദ് സിദ്ദീഖി അധ്യക്ഷനായിരുന്നു. ഡോ. അഫാഖ് നദീംഖാന്‍, ഫാദര്‍ സജി, അഡ്വ. അന്‍സാര്‍ ഖുറേഷി, ഹാജി മുഹമ്മദ് ഹാറൂണ്‍ തുടങ്ങിയവരും സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day