|    Jul 24 Mon, 2017 8:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍എസ്എസിനെതിരേ പരാമര്‍ശം: തിരുത്തലുമായി രാഹുല്‍ ഗാന്ധി

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസുമായി ബന്ധമുള്ള വ്യക്തികളാണ് എന്നാണ് താന്‍ പറഞ്ഞതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു സംഘടന എന്ന നിലയില്‍ ആര്‍എസ്എസിനെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരായ അപകീര്‍ത്തിക്കേസില്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാഹുല്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ വിശദീകരണം അംഗീകരിച്ച കോടതി കേസ് അടുത്തമാസം ഒന്നിലേക്കു മാറ്റി. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നായിരുന്നു പരാമര്‍ശം. രാഹുലിനെതിരായ മാനനഷ്ടക്കേസ് പിന്‍വലിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പരാതിക്കാരനു കോടതി സമയം അനുവദിച്ചു.
2014ല്‍ നടന്ന ഒരു തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണു രാഹുലിനെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ മഹാദേവ് കുന്ദെ മഹാരാഷ്ട്രയിലെ ഭീവണ്ഡി മജിസ്‌ട്രേറ്റ് കോടതിയിലാണു പരാതി നല്‍കിയിരുന്നത്.
തനിക്കെതിരായ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു രാഹുല്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരായി. സത്യവാങ്മൂലം സ്വീകരിക്കണമെന്നും രാഹുലിനെതിരായ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നും അദ്ദേഹം പരമോന്നത കോടതിയോട് അഭ്യര്‍ഥിച്ചു. നേരത്തെ, മുംബൈ ഹൈക്കോടതിയെ സമീപിച്ച് തനിക്കെതിരായ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക