|    Aug 19 Sat, 2017 1:35 am
FLASH NEWS

ആര്‍എസ്എസിനെതിരേ ജാഗരൂഗരാവണം: പോപുലര്‍ ഫ്രണ്ട്‌

Published : 6th August 2017 | Posted By: fsq

 

കോഴിക്കോട്: രാജ്യത്ത് ദലിത്, മുസ്‌ലീം, പിന്നാക്ക ജനവിഭാഗങ്ങളെ അടിച്ച്‌കൊല്ലുന്ന ആര്‍എസ്എസ് ഭീകരതക്കെതിരെ മുഴുവന്‍ ജനങ്ങളും ജാഗരൂഗരാവണമെന്ന് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് കെ കെ ബീര്‍ . താമരശ്ശേരിയില്‍ നടന്ന ജില്ലാ നേതൃ സംഗമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുവദിച്ച പൗരാവകാശം, ഭക്ഷണം കഴിക്കാനുള്ള അവകാശം, ആശയ പ്രചാരണം, തുടങ്ങി മുഴുവന്‍ മേഖലകളിലും ഫാഷിസം കടന്നുകയറി ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ജനകീയ ചെറുത്തു നില്‍പ്മാത്രമാണ് പോംവഴി. രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സമൂഹത്തിലെ വിവിധ സംഘടനകള്‍ പ്രതിരോധ സന്ദേശം നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി നിസാര്‍ അഹമ്മദ് അര്‍ദ്ധവാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫായിസ് മുഹമ്മദ്, എം എം റഫീഖ്  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക