|    Jul 18 Wed, 2018 2:44 am
FLASH NEWS
Home   >  National   >  

ആര്‍എസ്എസിനെതിരെ എഴുതിയതാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടാന്‍ കാരണം:ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

Published : 7th September 2017 | Posted By: mi.ptk

മംഗളൂരു:ആര്‍എസ്എസിനെതിരെ എഴുതിയതാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടാന്‍ കാരണമെന്ന് ബിജെപി എംഎല്‍എ. മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ ഡി എന്‍ ജീവരാജ് ആണ് വിവാദ പരാമര്‍ശം നടത്തിയത്. മംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്കെതിരെ മോശമായി എഴുതിയ വ്യക്തിയാണ് ഗൗരി ലങ്കേഷ്. അന്ന് അങ്ങനെ എഴുതിയില്ലായിരുന്നുവെങ്കില്‍ ഗൗരി ലങ്കേഷിന് ഈ ഗതി വരില്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സംഘപരിവാര സംഘടനകള്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss