|    May 25 Thu, 2017 2:25 pm
FLASH NEWS

ആര്‍എസ്എസിനെതിരായ പരാമര്‍ശം; വിചാരണയ്ക്ക് തയ്യാറെന്ന് രാഹുല്‍ ഗാന്ധി

Published : 1st September 2016 | Posted By: mi.ptk

Rahul Gandhi

ന്യൂഡല്‍ഹി: ആര്‍എസ്എസിന് എതിരായി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസിനെതിരായി നല്‍കിയ ഹര്‍ജി പിന്‍വലിക്കുന്നതായും രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ആര്‍എസ്എസ് നേതൃത്വം രംഗത്ത് വരികയും രാഹുലിനെതിരെ കീഴ്‌കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കുകയുമായിരുന്നു. എന്നാല്‍ ഇതിരനെതിരെ രാഹുല്‍ സുപ്രീംകോടതിയെ സമീപിക്കുകയും ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയുമായിരുന്നു. ഈ ഹര്‍ജിയാണ് രാഹുല്‍ പിന്‍വലിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day