|    Jul 22 Sun, 2018 2:51 am
FLASH NEWS

ആര്‍എസ്എസിനു സമനില തെറ്റിയെന്ന് സിപിഎം

Published : 9th September 2017 | Posted By: fsq

 

കണ്ണൂര്‍: കഴിഞ്ഞവര്‍ഷത്തെ പോലെ ഈ വര്‍ഷവും ആര്‍എസ്എസിന്റെ മതഭ്രാന്ത് പടര്‍ത്തുന്ന ഘോഷയാത്രയെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് മനസ്സിലായതിനാല്‍ സംഘപരിവാര്‍ നേതൃത്വത്തിന് സമനില തെറ്റിയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ഇതിനാലാണ് സിപിഎം സംഘര്‍ഷമുണ്ടാക്കുമെന്ന് പ്രചരിപ്പിക്കുന്നത്. സമാധാനം നിലനില്‍ക്കുന്ന ജില്ലയില്‍ എല്ലാകാലത്തും സംഘര്‍ഷം സൃഷ്ടിച്ചത് ആര്‍എസ്എസാണ്. നിയമസഭാതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം രവീന്ദ്രനെ മൃഗീയമായി കൊലപ്പെടുത്തിയത് ഏത് ഘോഷയാത്ര സിപിഎം തടഞ്ഞതിന്റെ പേരിലാണെന്നു വ്യക്തമാക്കണം. സമാധാനചര്‍ച്ചകള്‍ക്ക് ശേഷവും ആര്‍എസ്എസ് വ്യാപക അക്രമം നടത്തുകയാണ്. ആര്‍എസ്എസ് കേന്ദ്രമായ കീഴൂര്‍ ക്ഷേത്രപരിസരത്ത് നിന്ന് മാരക ശേഷിയുള്ള ബോംബുകള്‍ പോലിസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. അമ്പാടിമുക്കില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.എന്തെല്ലാം പ്രകോപനങ്ങള്‍ ഉണ്ടായാലും സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിപിഎം ഊന്നല്‍ നല്‍കുന്നതെന്ന് സിപിഎം പ്രസ്താവിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss