|    Oct 19 Thu, 2017 7:22 am
FLASH NEWS

ആര്‍എസ്എസിനുള്ള മറുപടി രാഷ്ട്രപതിയുടെ പ്രസംഗം: കോടിയേരി

Published : 9th October 2017 | Posted By: fsq

 

മലപ്പുറം: കേരളം മോശമാണെന്ന ബിജെപി ജനരക്ഷാ യാത്രയില്‍ ആര്‍എസ്എസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊല്ലത്ത് പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇന്ത്യയ്ക്കു തന്നെ മാതൃകയാണെന്നും മതസഹിഷ്ണുത ഏറെയുള്ള സംസ്ഥാനമാണെന്നുമാണ് രാഷ്ട്രപതി പറഞ്ഞത്. കേരളത്തില്‍ ചുവപ്പ് – ജിഹാദി ഭീകരതയാണെന്ന പറഞ്ഞ് പരത്താനാണ് ജനരക്ഷാ യാത്രയുമായി ഇവര്‍ ഇറങ്ങിയിരിക്കുന്നത്. ആര്‍എസ്എസിന്റെ ഈ പ്രചാരണത്തിന് രാഷ്ട്രപതി തന്നെ മറുപടി നല്‍കിയിരിക്കുന്നു.കോണ്‍ഗ്രസിനും ലീഗിനും ബിജെപിയുടെ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയില്ല. സിപിഎം ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നു പറയുന്ന കുഞ്ഞാലിക്കുട്ടി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗമാണോയെന്ന് വ്യക്തമാക്കണം. കമ്യൂണിസ്റ്റുകളെക്കാള്‍ ഭേദം മോഡിയാണെന്നും അദ്ദേഹം ഭരിക്കുന്നതിനാലാണ് ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നതെന്നും യുഡിഎഫ് വേങ്ങര സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലുള്ള നിലപാട് ഹൈദരലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കണം. നരേന്ദ്ര മോഡിയെ കണ്ടു പഠിക്കണമെന്ന് ലീഗ് എംഎല്‍എ കെ എം ഷാജിയും യുഡിഎഫ് മന്ത്രി ഷിബു ബേബിജോണും പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഖാദറിന്റെ പ്രസംഗം. ബിജെപിക്കും ആര്‍എസ്എസിനും ഇത്തരം വടികള്‍കൊടുക്കാനാണ് ഖാദര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക