|    Mar 26 Sun, 2017 3:19 am
FLASH NEWS

ആര്‍എസ്എസിനും ഐഎസിനും ഒരേ ലക്ഷ്യം: പി ജയരാജന്‍

Published : 15th October 2016 | Posted By: Abbasali tf

മഞ്ചേരി:   ഐഎസും ആര്‍എസ്എസ്സും ഒരേ ലക്ഷ്യത്തിനാണ് പണിയെടുക്കുന്നതെന്ന് സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി പി  ജയരാജന്‍. മഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായിരുന്ന നീപ്പാളില്‍ പോലും ജനാധിപത്യം വന്നിട്ടും ഹിന്ദു രാഷ്ട്രം വേണമെന്നാവശ്യപ്പെടുകയാണ് ആര്‍എസ്എസ്. തങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ആരെയും വക വരുത്തുകയാണിവരുടെ രീതി. അതിന് ജാതി, വയസ്സ് ഒന്നും തടസ്സമല്ല. ഹിന്ദുക്കളില്‍ മുസ്‌ലിം വികാരം ആളിക്കത്തിച്ച് അധികാരത്തില്‍ വരാനാണ് ഇവര്‍ ശ്രമിക്കുന്നത്. അഷ്ടമിരോഹിണി നാളുകളില്‍ കുട്ടികളെ ശ്രീകൃഷ്ണ വേഷം കെട്ടിക്കുന്നത് ഹിന്ദു മതാചാരത്തിന്റെ ഭാഗമല്ല, മറിച്ച് അത് ആര്‍എസ്എസ്സിന്റെ മാത്രം സൃഷ്ടിയാണ്. ഇതിനെ എതിര്‍ത്തത് സിപിഎം മാത്രമാണ്. ആര്‍എസ്എസ്സിനെ പ്രതിരോധിക്കാന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കേ കഴിഞ്ഞിട്ടുള്ളുവെന്നും ജയരാജന്‍ പറഞ്ഞു. വേഷം മാറി നടക്കുന്ന ആര്‍എസ്എസ്സുകാരാണ് ഇന്നത്തെ ഗോരക്ഷകരെന്നും ജയരാജന്‍ പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ദളിതുകളെയും മാത്രമല്ല, സ്വതന്ത്രമായി ചിന്തിക്കുന്നവരെയും ആര്‍എസ്എസ് ഉന്‍മുലനം ചെയ്യുകയാണ്. ഇന്നു കാണുന്ന കോണ്‍ഗ്രസാണ് നാളത്തെ ബിജെപി എന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു. പുറമെ ഖദറിടുകയും മുണ്ട് പൊക്കിയാല്‍ കാക്കി ട്രൗസറുമാണ് ഇവരില്‍ കാണുക. ഇവര്‍ നായ്കുറുക്കന്റെ രീതിയിലാണ് നടക്കുന്നതെന്ന് ജയരാജന്‍ പരിഹസിച്ചു. അഡ്വ. ഐ ടി നജീബ്, അഡ്വ. കെ ഫിറോസ് ബാബു, ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക