|    Oct 19 Thu, 2017 11:34 pm

ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയെ കൈയ്യേറ്റം ചെയ്തു

Published : 14th May 2016 | Posted By: sdq

kk-Rama

വടകര മണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ഥിയും ടിപി ച്ര്രന്ദശേഖരന്റെ ഭാര്യയുമായ കെകെ രമയെ കൈയ്യേറ്റം ചെയ്തതായി പരാതി. വീടുകള്‍ കയറിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൈയ്യേറ്റം നടന്നത്. തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. ഒരു സംഘം ആളുകള്‍ തടയുകയും രമയുടെ കൈപിടിച്ച് തിരിയ്ക്കുകയും ചെയ്തുവെന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ പറഞ്ഞു.
രമയെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി നേതാക്കള്‍ ആരോപിച്ചു.
ആര്‍എംപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഇവിടെ. സിപിഎം പ്രവര്‍ത്തകരാണ് രമയെ കൈയ്യേറ്റം ചെയ്തതെന്ന ആരോപണത്തോട് പാര്‍ട്ടി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക