|    Feb 19 Mon, 2018 11:05 am

ആര്‍എംപി പ്രവര്‍ത്തകന്റെ ഓട്ടോ തകര്‍ത്തു

Published : 19th January 2017 | Posted By: fsq

 

വടകര: റവല്യൂഷണറി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തകര്‍ത്തു. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.പി സുധീറിന്റെ ഗുഡ്‌സ്് ഓട്ടോയാണ്  ചൊവ്വാഴ്ച രാത്രിയോടെ തകര്‍ത്തത്. പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായി വന്നാണ് അക്രമം നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്. സുധീറിന്റെ ഭാര്യയും റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ മിനികയെ വീട്ടിലെത്തി സംഘം  ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറഞ്ഞു. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആര്‍.എം.പി ആരോപിച്ചു. കഴിഞ്ഞ ദിവസം മുയിപ്രയിലെ ജീപ്പ് െ്രെഡവറും ആര്‍.എം.പി പ്രവര്‍ത്തകനുമായ രയരോത്ത് വിജയന്റെ വീടിനു നേരെ ബോംബ് എറിഞ്ഞിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ഒഞ്ചിയം ഏരിയിയില്‍ റവല്യൂഷണറി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമം നടക്കുന്ന അവസ്ഥായാണെന്ന് ആര്‍.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പറഞ്ഞു.  സമാനമായ കേസുകളിലൊന്നും തന്നെ പ്രതികളെ കാണിച്ചുകൊടുത്തിട്ടും പോലിസ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പോലിസിന്റെ നിഷ്‌ക്രിയത്വമാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ഉണ്ടാവുന്നതിനുള്ള കാരണമെന്നും അക്രമസംഭവങ്ങളെ പ്രതിരോധിക്കാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss