|    May 26 Fri, 2017 10:37 pm
FLASH NEWS

ആര്‍എംപി അഖിലേന്ത്യാ പാര്‍ട്ടിയാവുന്നു; പ്രഖ്യാപന കണ്‍വന്‍ഷന്‍ 17ന് ജലന്തറില്‍

Published : 11th September 2016 | Posted By: SMR

കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ യോജിച്ച് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒരൊറ്റ പാര്‍ട്ടിയായി മാറാന്‍ തീരുമാനിച്ചതായി റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) സംസ്ഥാന ഭാരവാഹികള്‍ കോഴിക്കോട്ട് വാ ര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 17ന് പഞ്ചാബിലെ ജലന്തറില്‍ പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കു മെന്നും അവര്‍ പറഞ്ഞു.
21ാം നൂറ്റാണ്ടിലെ സവിശേഷമായ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ കഴിയുന്ന വിപ്ലവപ്രസ്ഥാനം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ തുടക്കംകുറിക്കലായിരിക്കും പുതിയ പാര്‍ട്ടിയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. കൊടിയും പതാകയും നയവും രൂപീകരണത്തില്‍ പ്രഖ്യാപിക്കും. കേരളത്തില്‍ പരമ്പരാഗത ഇടതുപക്ഷമുണ്ടെങ്കിലും നയവ്യതിയാനം സംഭവിച്ചിരിക്കുകയാണെന്നും പുതിയ പാര്‍ട്ടി ഇതില്‍നിന്ന് വ്യത്യസ്തമായിരിക്കുമെന്നും ആര്‍എംപി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ എസ് ഹരിഹരന്‍, അഡ്വ. പി കുമാരന്‍കുട്ടി, കെ പി പ്രകാശന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വിഎസിന്റെ പാര്‍ട്ടിയല്ല ആര്‍എംപി: കെ എസ് ഹരിഹരന്‍
കോഴിക്കോട്: വിഎസിനു വേണ്ടി രൂപീകരിച്ച പാര്‍ട്ടിയല്ല ആര്‍എംപിയെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ എസ് ഹരിഹരന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിഎസ് ഇപ്പോഴും സിപിഎമ്മിന്റെ കീഴിലാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വിഎസ് ഏറ്റെടുക്കേണ്ടെന്ന് ആദ്യം പറഞ്ഞത് ആര്‍എംപിയാണ്. ഈ സ്ഥാനംമൂലം സര്‍ക്കാരിന് മാസം ഒരുകോടി രൂപ ചെലവാണ്. സിഎംപിയെയും ആര്‍എസ്പിയെയും ഇടതുപാര്‍ട്ടികളായി കാണാന്‍ കഴിയില്ല. സിപിഐയിലേക്ക് പോവാന്‍ ആഗ്രഹമില്ലെന്നും വേറിട്ട ഇടതുപക്ഷമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും ഹരിഹരന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day