|    Aug 24 Thu, 2017 10:24 am

ആര്‍എംപിഐ പ്രവര്‍ത്തകന്റെ വാഹനം കത്തിച്ചു

Published : 2nd November 2016 | Posted By: SMR

വടകര: ഒഞ്ചീയം ബേങ്കിന് സമീപം ആര്‍എംപിഐ പ്രവര്‍ത്തകന്റെ വാഹനം കത്തിച്ചു. വലിയ പുത്തന്‍ പുരയില്‍ വി പി രഞ്ജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടാറ്റ ഐറിസ് ഓട്ടോറിക്ഷയാണ് ഇന്നലെ പുലര്‍ച്ചെയോടെ അഗ്‌നിക്കിരയാക്കിയത്. രണ്ടു ദിവസം മുമ്പ് വാങ്ങിയ പുതിയ ഓട്ടോറിക്ഷയാണ് കത്തിച്ചത്.  ഈയിടെയുണ്ടായ വാക്കേറ്റത്തിന്റെ പേരില്‍ രഞ്ജിത്തിനെ ജയിലിലടച്ചിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോഴാണ് വാഹനത്തിനു നേരെ അതിക്രമം. വീട്ടിനു മുന്നിലെ നടവഴിയില്‍ നിര്‍ത്തിയതായിരുന്നു വാഹനം. ചോമ്പാല പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് പോലിസിനെ നിഷ്‌ക്രിയമാക്കി എതിരാളികളെ തിരഞ്ഞു പിടിച്ച് സിപിഎം വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു ആരോപിച്ചു. ഒഞ്ചിയം മേഖലയില്‍ നേരത്തെ വീടുകള്‍, പാര്‍ട്ടി ഓഫിസുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെ അക്രമം ഉണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുന്ന ഗൂഢാലോചനക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമാ പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിക്കുമെന്നും വേണു പ്രസ്താവിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക