|    Mar 27 Mon, 2017 12:42 pm
FLASH NEWS

ആര്‍എംഎസ്എ; ഹൈസ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാക്കി ഉത്തരവ്

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2010-11 മുതല്‍ ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയ എല്ലാ സ്‌കൂളുകളും (ആര്‍എംഎസ്എ സഹായത്തോടെയുള്ള) സര്‍ക്കാര്‍ സ്‌കൂളുകളായി പുനര്‍നാമകരണം ചെയ്ത് ഉത്തരവായി. ഇങ്ങനെ ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയ 112 സ്‌കൂളുകള്‍ക്ക് പുറമെ ആര്‍എംഎസ്എ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത, സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ ഹൈസ്‌കൂള്‍ വിഭാഗം ആരംഭിച്ച മുപ്പത് സ്‌കൂളുകളെ സര്‍ക്കാര്‍ സ്‌കൂളുകളായി തന്നെ കണക്കാക്കുന്നതാണെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
പ്രസ്തുത സ്‌കൂളുകളിലേക്ക് ആവശ്യമായ അധ്യാപക-അനധ്യാപക തസ്തികകള്‍ സര്‍ക്കാര്‍ സ്‌കൂളിലേതുപോലെ തന്നെ പരിഗണിച്ച് സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തി സ്ഥലംമാറ്റവും നിയമനവും നടത്തണം. യുപി യില്‍ നിലനിന്നിരുന്ന ഹെഡ്മാസ്റ്റര്‍ തസ്തിക നിലനിര്‍ത്താന്‍  ഉത്തരവായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക