ആര്യാട് പഞ്ചായത്ത് ബജറ്റ്: പശ്ചാത്തല മേഖലയ്ക്ക് മുന്‍ഗണന
Published : 1st April 2018 | Posted By: kasim kzm
മണ്ണഞ്ചേരി: ആര്യാട് ഗ്രാമപ്പഞ്ചായത്ത് ബജറ്റില്‍ പശ്ചാത്തല മേഖലക്ക് മുന്‍ഗണന. ഇതിനായി ആറ് കോടി രൂപ വകയിരുത്തി. പാര്‍പ്പിട മേഖലയ്ക്ക് മൂന്നുകോടിയും ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് ഒരു കോടിയും കായിക മേഖലയുടെ അഭിവൃദ്ധിക്ക് ഒരു കോടിയും നീക്കിവെച്ചു.
ഗ്രാമീണ തൊഴുലുറപ്പ് പദ്ധതിയില്‍ പെടുത്തിതോടുകള് ശുചീകരിച്ച് കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനു 60 ലക്ഷവും കാര്‍ഷിക മേഖലയ്ക്ക് 58 ലക്ഷവുംഉള്ക്കൊള്ളിച്ചു. പട്ടികജാതിവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് 40 ലക്ഷവും സോളാര്‍, എല്‍ഇഡി സ്ഥാപിച്ച് തെരുവോരങ്ങള്‍ പ്രകാശപൂരിതമാക്കുന്നതിന്40 ലക്ഷവും ചെലവഴിക്കും. കുടിവെള്ള വിതരണത്തിന് 30 ലക്ഷവും ബഡ്സ് സ്കൂളിന് 30 ലക്ഷവും വകയിരുത്തി. മൃഗസംരക്ഷണ വകുപ്പിന്25 ലക്ഷവും കുടുംബശ്രീക്ക് 22 ലക്ഷവും പാലിയേറ്റീവിന്റെ പ്രവര്‍ത്തനത്തിന് 20 ലക്ഷവും ചെലവിടും. മാലിന്യസംസ്കരണത്തിന് 15 ലക്ഷവും പഞ്ചായത്ത് ഓഫീസ് വിപുലപ്പെടുത്താന്‍ 10 ലക്ഷവും വയോജനങ്ങളുടെ ക്ഷേമത്തിന് 20 ലക്ഷവും നീക്കിവെച്ചു.
ആരോഗ്യ സംരക്ഷണത്തിന് 40 ലക്ഷവും വിദ്യാഭ്യാസ മേഖലക്ക് 15 ലക്ഷവും വകയിരുത്തി.22,16,70,634 രൂപ വരവും 20,63,75,360 രൂപ ചെലവും1,52,95,274 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ രാജ്അവതരിപ്പിച്ചു. പ്രസിഡന്റ് കവിതാ ഹരിദാസ് അധൃക്ഷത വഹിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.