|    May 27 Sat, 2017 12:42 am
FLASH NEWS

ആര്യാട് ഗ്രാമപ്പഞ്ചായത്തില്‍ 1,33,123 രൂപയുടെ ക്രമക്കേട് കണ്ടെത്തി

Published : 20th March 2017 | Posted By: fsq

 

മണ്ണഞ്ചേരി: ആര്യാട് ഗ്രാമപ്പഞ്ചായത്തില്‍ യു ഡി എഫ് ഭരണകാലത്ത് രണ്ട് സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ 1,33,123 രൂപയുടെ ക്രമക്കേട് കണ്ടെത്തി.  ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍സൊസൈറ്റിയുടെ പ്രസിഡന്റ് ടി എം സന്തോഷിന്  വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. ആദ്യം നല്‍കിയ വിവരാവകാശ മറുപടിയില്‍ തിരിമറികള്‍ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയത്.
ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കി. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് ക്രമക്കേട് നടന്നിട്ടുള്ളതായ ഓഡിറ്റ് റിപോര്‍ട്ടിലെ വിവരങ്ങള്‍ ടി എം സന്തോഷിന് നല്‍കിയത്. 21,03,000 രൂപ വിനിയോഗിച്ചതിന് രേഖകളില്ല.2013-14,2014-15 സാമ്പത്തിക വര്‍ഷങ്ങളിലാണ് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.
കാര്‍ഷിക മേഖലയില്‍ ചെലവഴിക്കേണ്ട പദ്ധതി പണം പെഡല്‍ബോട്ട് വാങ്ങാനായി മാറ്റിയതുള്‍പ്പെടെയുള്ള ക്രമക്കേടുകളാണ് നടന്നത്. പിഎച്ച്‌സി,ആയുര്‍വേദ ആശുപത്രി,മൃഗാശുപത്രി എന്നവിടങ്ങളിലേയ്ക്ക് മരുന്ന് വാങ്ങിയതിന്റെ വ്യക്തമായ ബില്ലോ,മറ്റുരേഖകളോ ഇല്ല.പഞ്ചായത്തിനുണ്ടായ 133123 രൂപയുടെ നഷ്ടം ബന്ധപ്പെട്ട ഉത്തരവാദികളില്‍ നിന്ന് ഈടാക്കണമെന്ന് ഓഡിറ്റ് റിപോര്‍ട്ട് നിര്‍ദേശിക്കുന്നു.മുന്‍ പഞ്ചായത്ത് സെക്രട്ടറി,അസി. സെക്രട്ടറി,ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ,പി എച്ച് സിയിലെ മെഡിക്കല്‍ ഓഫിസര്‍,അസിസ്റ്റന്റ് എന്‍ജിനീയര്‍,ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍്,കൃഷി ഓഫിസര്‍,വിഇഒമാര്‍,വെറ്ററിനറി സര്‍ജന്‍മാര്‍ എന്നിവരാണ് നഷ്ടത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പഞ്ചായത്തില്‍ നിന്നും കത്ത് നല്‍കിയിട്ടുണ്ട്. 2103000 രൂപയുടെ വിവിധ പദ്ധതികളിലെ ഓഡിറ്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ തുക ചെലവഴിച്ചതിനുള്ള രേഖകള്‍ ലഭ്യമല്ലാത്തതിനാലാണിത്.
മികാരോഗ്യകേന്ദ്രത്തിന് സമീപമാണ് പുതിയ പഞ്ചായത്ത് കെട്ടിടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day