|    Aug 19 Sat, 2017 4:53 pm
FLASH NEWS

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട

Published : 15th November 2016 | Posted By: SMR

പുനലൂര്‍ : ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിരോധിത പാന്മസാലകള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി. ചെങ്കോട്ട ശിവകാമിപുരം മഹേന്ദ്രന്‍ (29), വല്ലഭവിനായകകോവില്‍ സ്വദേശി ഗണേശന്‍ (33) എന്നിവരാണ് പിടിയിലായത്.ആര്യങ്കാവ് വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടയിലാണ് പച്ചക്കറി വാനില്‍ ഒളിപ്പിച്ചുകടത്തിയ നിലയില്‍ പാന്‍മസാല ചാക്കുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. 44 ചാക്കുകളില്‍ 55000 പായ്ക്കറ്റുകളിലായാണ് ഇവര്‍ കൊണ്ടുവന്നത്. പിടികൂടിയ പാന്‍മസാലകള്‍ വിപണിയില്‍ മുപ്പതു ലക്ഷത്തോളം വിലവരുന്നവയാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ വാണിജ്യ നികുതി ചെക്ക് പോസ്റ്റ് ഓഫിസര്‍ സലാഹുദ്ധീന്‍ പറഞ്ഞു. പിടിയിലായവരെ എക്‌സ്സൈസിനു കൈമാറി. തമിഴ്‌നാട്ടില്‍ നിന്നും മുമ്പും ഇത്തരത്തില്‍ അതിര്‍ത്തി കടത്തി കേരളത്തിലേക്ക് നിരോധിത പാന്മസാലകള്‍ ഉള്‍പ്പെടെയുള്ളവ എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം പുനലൂര്‍ കരവാളൂര്‍ മാത്രയിലെ വാടകവീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന പാന്‍മസാല ശേഖരം പിടികൂടിയിരുന്നു. പൂവ്, പാല്‍, പച്ചക്കറി തുടങ്ങിയവയ്‌ക്കൊപ്പമാണ് ഇത്തരത്തില്‍ നിരോധിത വസ്തുക്കള്‍ അതിര്‍ത്തി കടത്തികൊണ്ട് വരുന്നതെന്ന് തേജസ് മുമ്പും റിപോര്‍ട്ട് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക