|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആരോപണവിധേയരായ രണ്ട് അഭിഭാഷകരെ കേസില്‍ നിന്ന് ഒഴിവാക്കി

Published : 6th December 2018 | Posted By: kasim kzm

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നിന്ന് ആരോപണവിധേയരായ രണ്ട് അഭിഭാഷകരെ ഹൈക്കോടതി കേസില്‍ നിന്ന് ഒഴിവാക്കി. കേസിലെ 11ാം പ്രതിയെന്ന് പോലിസ് ആരോപിച്ച അഡ്വ. പ്രതീഷ് ചാക്കോ, 12ാം പ്രതിയെന്ന് ആരോപിച്ച അഡ്വ. രാജു ജോസഫ് എന്നിവരെ ഒഴിവാക്കിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവിറക്കിയത്. ഇരുവരുടെയും വിടുതല്‍ ഹരജികളില്‍ വാദം കേട്ടാണ് നടപടി.
നടിയെ ആക്രമിച്ച പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കെതിരേയും ആരോപിച്ചിരുന്നത്. ഇരുവരും കേസിലെ മറ്റു പ്രതികള്‍ക്കു വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്ത അഭിഭാഷകര്‍ മാത്രമാണെന്നും ഇവര്‍ ഫോണ്‍ നശിപ്പിച്ചതിനോ നശിപ്പിക്കാന്‍ ശ്രമിച്ചതിനോ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പോലിസിന്റെ രേഖകളില്‍ മാത്രമാണ് ഇവര്‍ക്കെതിരേ ആരോപണമുള്ളത്. മറ്റൊരു തെളിവുകളും ഹാജരാക്കാന്‍ പോലിസിന് സാധിച്ചിട്ടില്ല. അതിനാല്‍, ഇരുവരെയും കേസില്‍ നിന്ന് ഒഴിവാക്കുകയാണ്. ഈ വിധിയിലെ നിരീക്ഷണങ്ങള്‍ കേസിലെ മറ്റു പ്രതികള്‍ക്കു ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ രണ്ടു പേരും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss