|    Oct 21 Sat, 2017 6:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആരോപണത്തിന് മറുപടിയുമായി ആഷിക് അബു

Published : 2nd October 2017 | Posted By: fsq

 

തിരുവനന്തപുരം: മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്കായി കോടിക്കണക്കിനു രൂപ വെട്ടിപ്പു നടത്തിയെന്ന ആരോപണത്തിനു മറുപടിയുമായി സംവിധായകന്‍ ആഷിക് അബു. ഇതു സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഷിക് അബു പറഞ്ഞു. ദുഷ്ടലാക്കോടെയാണു മഹേഷിന്റെ പ്രതികാരത്തിന്റെ പണമിടപാടു സംബന്ധിച്ച് തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീകാന്ത് എന്നയാള്‍ ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്ത ഒന്നാണ്. ഇതിനെതിരേ എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ആഷിക് അബു ഫേസ്ബുക്കില്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക