|    Nov 16 Fri, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആരോപണങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടെന്നു കെ ടി ജലീല്‍

Published : 11th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഉണ്ടയില്ലാ വെടിയാണ് തനിക്കെതിരേയുളള ആരോപണങ്ങളെല്ലാമെന്ന് മന്ത്രി കെ ടി ജലീല്‍. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് ശേഷം കൊണ്ടോട്ടിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളെക്കുറിച്ച് ഭയമില്ല. എല്ലാം അടിസ്ഥാനരഹിതമാണ്. ആരോപണങ്ങളുടെ പ്രവാഹമല്ല, കുറച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ മലവെള്ളപ്പാച്ചില്‍ തന്നെ വന്നേക്കാം. പക്ഷേ എല്ലാം ഉണ്ടയില്ലാത്ത വെടികളാണ്. മതവിശ്വാസമുള്ള മുസ്—ലിംകളാരും ഇടതുപക്ഷത്തോ, പുരോഗമന പക്ഷത്തോ അണിനിരക്കാന്‍ പാടില്ലെന്നാണു മുസ്‌ലിംലീഗിന്റെ നിലപാട്. അതു സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.
കഴിഞ്ഞ യുഡിഎഫിന്റെയും മുസ്ലിംലീഗിന്റെയും ഭരണത്തിന് കീഴില്‍ നടന്ന കാര്യങ്ങള്‍ കുറച്ചുകഴിഞ്ഞ് പോസ്റ്റ് മോര്‍ട്ടം നടത്തി നോക്കാമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ നിയമനത്തില്‍ യോഗ്യത ആര്‍ക്കാണെന്ന് ഒരാള്‍ പോലും പരാതി ഉന്നയിച്ചില്ല. പങ്കെടുത്തവര്‍ക്കില്ലാത്ത ആശങ്ക എന്തിനാണെന്നും മന്ത്രി ചോദിച്ചു.
ഹജ്ജ്ഹൗസിലെ നിയമനം നടത്തുന്നതില്‍ ഹജ്ജ് കാര്യ മന്ത്രിക്ക് പങ്കില്ലെന്നും ജലീല്‍ പറഞ്ഞു. ചട്ടം ലംഘിച്ച് നിയമനം നടത്തിയത് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റിയോട് ചോദിക്കണം. നിയമനങ്ങള്‍ നടത്തുന്നതു ജില്ലാ കലക്ടറുടെ നടപടിക്രമത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss