|    Dec 18 Tue, 2018 9:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആരോപണങ്ങള്‍ തിരുത്തി ഒ പി ജയ്ഷ

Published : 25th August 2016 | Posted By: SMR

ബംഗളൂരു: റിയോ ഒളിംപിക്‌സ് മാരത്തണുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെ വിമര്‍ശിച്ച മലയാളി അത് ലറ്റ് ഒപി ജയ്ഷ ഇന്നലെ ഇതു തിരുത്തി. മാരത്തണിനിടെ ഫെഡറേഷന്‍ അധികൃതര്‍ തനിക്ക് വെള്ളം പോലും നല്‍കിയില്ലെന്നു പറഞ്ഞിട്ടില്ലെന്നാണ് ജയ്ഷ വ്യക്തമാക്കിയത്. മാത്രമല്ല അത്‌ലറ്റുകള്‍ക്കുവേണ്ടി കോടികള്‍ മുടക്കാന്‍ ഫെഡറേഷന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി.
പരിശീലകന്‍ നികോളായിയോട് എന ര്‍ജി ഡ്രിങ്കുകള്‍ ആവശ്യമുണ്ടോയെന്ന് മാരത്തണിനു മുമ്പ് ഫെഡറേഷന്‍ അധികൃതര്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹമാണ് ഒന്നും വേണ്ടെന്ന് പറഞ്ഞതെന്നും ജയ്ഷ വെളിപ്പെടുത്തി. ഇനി നികോളായ്ക്ക് കീഴില്‍ പരിശീലിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച ജയ്ഷ വിവാദങ്ങളുടെ പേരില്‍ വിരമിക്കില്ലെന്നും വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss