|    Nov 24 Fri, 2017 2:59 pm
Home   >  National   >  

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രാഹുലിന്റെ വെല്ലുവിളി

Published : 19th November 2015 | Posted By: G.A.G

ന്യൂഡല്‍ഹി : തനിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. കുറ്റം തെളിഞ്ഞാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സര്‍ക്കാരിനെ തനിക്ക്് പേടിയില്ലെന്നും രാഹുല്‍ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധിയുടെ 98ാം ജന്മവാര്‍ഷികാഘോഷച്ചടങ്ങില്‍ പറഞ്ഞു.
പ്രധാനമന്ത്രി മോഡിക്ക് സഹായത്തിന് എല്ലാ ഏജന്‍സികളുമുണ്ട്. തനിക്കെതിരെ പല ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നു. എന്നാല്‍ അന്വേഷണം നടത്താത്തതെന്തുകൊണ്ട് ?- രാഹുല്‍ ചോദിച്ചു.
രാഹുലിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം. ഇരട്ട പൗരത്വത്തെ ഇന്ത്യ അംഗീകരിയ്ക്കാത്ത സാഹചര്യത്തില്‍ രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിപ്രധാനമന്ത്രിയ്ക്ക് സ്വാമി കത്തയച്ചിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക