|    Jul 25 Tue, 2017 10:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആരോപണം വിചിത്രം: മുഖ്യമന്ത്രിക്ക് പീസ് സ്‌കൂള്‍ രക്ഷിതാവിന്റെ തുറന്ന കത്ത്

Published : 12th October 2016 | Posted By: SMR

കൊച്ചി: എറണാകുളം പീസ് പബ്ലിക് സ്‌കൂളിനെതിരേ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഭരണകര്‍ത്താക്കള്‍ക്ക് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ പിതാവിന്റെ തുറന്ന കത്ത്. സജിമോന്‍ കളമശ്ശേരിയാണ് അധികൃതര്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്.
അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്‌കൂള്‍ നടത്തി എന്ന ആരോപണം തീര്‍ത്തും വിചിത്രമായിട്ടാണ് അനുഭവപ്പെട്ടത്. എട്ടാം ക്ലാസ് വരെ സിബിഎസ്ഇ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്‌കൂളുകള്‍ക്ക് വിശേഷിച്ചെന്തെങ്കിലും അംഗീകാരത്തിന്റെയൊന്നും ആവശ്യമില്ല. ഒമ്പതാം ക്ലാസോ പത്താം ക്ലാസോ ഇല്ലാത്ത എറണാകുളം പീസ് സ്‌കൂളിനെതിരേ ഇത്തരമൊരാരോപണം ഉന്നയിക്കുന്നതിന് എന്ത് സാംഗത്യമാണുള്ളത്. മതപരമായ പാഠങ്ങള്‍ മാത്രമാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നത് എന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എങ്ങനെയാണ് നമുക്ക് ഇത്ര കടുത്ത കളവുകള്‍ പറയാന്‍ കഴിയുന്നത്? മദ്‌റസയായല്ല പീസ് സ്‌കൂളുകള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തെന്ന ഇത്തരം വാര്‍ത്തകള്‍ വ്യാജമാണ്. പീസില്‍ അമുസ്‌ലിം അധ്യാപകരും അമുസ്‌ലിം വിദ്യാര്‍ഥികളുമുണ്ട്.
ചിന്മയാ മിഷന്‍ നടത്തുന്ന സിബിഎസ്ഇ സ്‌കൂളുകളില്‍ മതാന്തരീക്ഷവും മതപാഠങ്ങളുമില്ലേ? കോണ്‍വെന്റ് സ്‌കൂളുകളുടെ സ്ഥിതി എതെങ്കിലും നിലയില്‍ വ്യത്യസ്തമാണോ? മതസ്പര്‍ധയുണ്ടാക്കുന്ന പാഠഭാഗങ്ങളാണ് മതപഠനത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെടുന്നതെന്ന വാദമാണ് ഇതിനേക്കാളെല്ലാം ഭീകരമായിട്ടുള്ളത്. സ്‌കൂളില്‍ നിന്ന് സ്പര്‍ധയുടെയല്ല, മൈത്രിയുടെയും ദേശസ്‌നേഹത്തിന്റെയും പാഠങ്ങള്‍ മാത്രമാണ് തന്റെ കുട്ടി ഇതുവരെ പഠിച്ചിട്ടുള്ളതെന്നു പറഞ്ഞുകൊണ്ടാണ് സജിമോന്‍ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക