|    Mar 28 Tue, 2017 5:37 pm
FLASH NEWS

ആരോപണം അടിസ്ഥാനരഹിതം: സുന്ദര്‍ മേനോന്‍

Published : 31st July 2016 | Posted By: SMR

തൃശൂര്‍: ഒന്നിലധികം പാസ്‌പോര്‍ട്ടുകളുണ്ടെന്നും രേഖകളില്‍ വിവിധ പേരുകള്‍ ഉപയോഗിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പത്മശ്രീ ടി എ സുന്ദര്‍ മേനോന്‍. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളെ പേടിച്ച് പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുക്കമല്ല. വാഹന രജിസ്‌ട്രേഷനുമായി ഉയര്‍ന്ന പരാതികളും അവാസ്തവമാണ്. ഇക്കാര്യത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യാത്തതിനാല്‍ ദുഷ്പ്രചാരണങ്ങളെ പേടിക്കുന്നില്ല. പത്മശ്രീ ലഭിക്കുന്നത് തടയാന്‍ ശ്രമിച്ച ദോഷൈകദൃക്കുകളാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നില്‍. അവശരെ സഹായിക്കുന്ന സംരംഭങ്ങള്‍ തുടരും. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് എന്നെ അറിയുന്നവര്‍ മനസ്സിലാക്കും. ആര്‍ക്കെതിരേയും ഞാന്‍ അപവാദ പ്രചചാരണങ്ങള്‍ നടത്താറില്ല. ആര്‍ക്കും കോടികള്‍ നല്‍കാനുമില്ല. പോലിസും കോടതിയും തള്ളിയ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത് വ്യക്തിഹത്യ ലക്ഷ്യമാക്കുന്നവരാണ്.
പത്മശ്രീ സി കെ മേനോന്‍ എനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയാണ്. എന്റെ എല്ലാ വളര്‍ച്ചയ്ക്കു പിന്നിലും അദ്ദേഹത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല. മാന്യമായ ഒത്തുതീര്‍പ്പിന് എല്ലാ കാലത്തും ഒരുക്കമാണ്. അമേരിക്കയിലെ യൂറോപ്യന്‍ കോണ്ടിനന്റല്‍ സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റ് ബിരുദം എല്ലാവരും അംഗീകരിച്ചതാണ്. നിസ്സാര കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച്  അപകീര്‍ത്തിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും സുന്ദര്‍ മേനോന്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day