|    May 30 Tue, 2017 4:49 pm
FLASH NEWS

ആരോപണം അടിസ്ഥാനരഹിതം: എം എം അക്ബര്‍

Published : 9th October 2016 | Posted By: SMR

കൊച്ചി: പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെ സംബന്ധിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് സ്ഥാപകനായ എം എം അക്ബര്‍. കേരളത്തില്‍ പത്തും ലക്ഷദ്വീപിലെ മിനിക്കോയിയിലും മംഗളൂരുവിലും ഓരോ സ്‌കൂളുകള്‍ വീതവുമാണ് പീസ് എജ്യൂക്കേഷന്‍ ഫൗണ്ടേഷന്റേതായിട്ടുള്ളത്. എന്നാല്‍, സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റു പാഠ്യവിഷയങ്ങള്‍ക്കൊപ്പം മതവിഷയവും പഠിപ്പിക്കുന്നുണ്ട്. അത് മതനിരപേക്ഷതയ്ക്ക് എതിരായിട്ടല്ല. അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും എം എം അക്ബര്‍ പ്രതികരിച്ചു.
ഡയറക്ടര്‍മാരെയും പ്രിന്‍സിപ്പലിനെയും ചോദ്യംചെയ്‌തെന്ന രീതിയിലുള്ള പ്രചാരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും പോലിസില്‍നിന്നു സ്‌കൂളിനെതിരേ കേസെടുത്തത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ 50 ശതമാനത്തിലേറെയും അധ്യാപകര്‍ അമുസ്‌ലിംകളാണ്. വിവിധ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികള്‍  പഠിക്കുന്നുണ്ട്. സ്‌കൂളിന് സിബിഎസ്ഇ അംഗീകാരത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഐഎസ് ബന്ധം ആരോപിക്കുന്ന മെറിന്‍ സ്‌കൂളില്‍ അദ്യാപികയായിരുന്നുവെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ ഡയറക്ടര്‍മാരില്‍ ചിലരില്‍ നിന്ന് ഐജി നേരത്തേ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആരോപണവിധേയയായ പെണ്‍കുട്ടി പീസ് സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് എത്തിയിരുന്നെങ്കിലും സ്‌കൂളില്‍ ജോലിക്കെടുത്തിരുന്നില്ല. സ്‌കൂളിലെ പ്രവര്‍ത്തന ഫണ്ടിലെ വരവിലും നിക്ഷേപത്തിലും അസ്വാഭാവികതയൊന്നുമില്ലെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം തേജസിനോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day