|    Oct 20 Fri, 2017 8:59 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ആരോഗ്യ സര്‍വകലാശാല മീറ്റ്: കണ്ണൂര്‍ കനോസ നഴ്‌സിങ് കോളജിന് ഓവറോള്‍

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആതിഥ്യമരുളിയ ആരോഗ്യ സര്‍വകലാശാലയുടെ അഞ്ചാമത് ഓള്‍ കേരള ഇന്റര്‍ കോളജ് അത്‌ലറ്റിക് മീറ്റില്‍ കണ്ണൂര്‍ കനോസ നഴ്‌സിങ് കോളജ് ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. 57 പോയിന്റ് നേടിയാണ് കനോസ നഴ്‌സിങ് കോളജ് ചാംപ്യന്‍ഷിപ്പ് നേടിയത്.
വനിതാ വിഭാഗം ചാംപ്യന്‍ഷിപ്പും കനോസ നഴ്‌സിങ് കോളജിനായിരുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ കോളജ് വനിതാ ചാംപ്യന്‍ഷിപ്പിനര്‍ഹരായത്. ഗവ. ഹോമിയോ മെഡിക്കല്‍ കോളജ് തിരുവനന്തപുരം 38 പോയിന്റുമായി രണ്ടാംസ്ഥാനം നേടി. പുരുഷ വിഭാഗത്തില്‍ 36 പോയിന്റുമായി മലബാര്‍ മെഡിക്കല്‍ കോളജ് ഒന്നാംസ്ഥാനവും 25 പോയിന്റുമായി ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളജ് രണ്ടാംസ്ഥാനവും നേടി. വനിതാവിഭാഗത്തില്‍ പരിയാരം കോളജ് ഓഫ് നഴ്‌സിങ് 20 പോയിന്റുമായി രണ്ടാംസ്ഥാനം നേടി.
അടൂര്‍ മൗണ്ട് സിയോണിലെ നവനീത് ആര്‍ മികച്ച പുരുഷ അത്‌ലറ്റായും തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കല്‍ കോളജിലെ ജ്യോതിസ് ജേക്കബ് മികച്ച വനിതാ അത്‌ലറ്റായും തിരഞ്ഞെടുക്കപ്പെട്ടു.
മാര്‍ച്ച്പാസ്റ്റില്‍ തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജ് ഒന്നാംസ്ഥാനവും കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് രണ്ടാംസ്ഥാനവും നേടി. തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. വി കെ പ്രശാന്ത് സമ്മാനദാനം നിര്‍വഹിച്ചു. ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി കെ അശോക്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. സി രഘുനാഥന്‍ നായര്‍, ഡോ. കെ പ്രസന്നകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക