|    Oct 20 Fri, 2017 1:53 am

ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന : ഒരു സ്ഥാപനം അടച്ചു പൂട്ടി ;നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Published : 15th June 2017 | Posted By: fsq

 

അന്തിക്കാട്: അരിമ്പൂരില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഇറച്ചി മാര്‍ക്കറ്റ് ഉള്‍പ്പെടെ 17 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഒരു സ്ഥാപനം അടച്ചുപൂട്ടി. നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മഴക്കാല രോഗ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായാണ് പഞ്ചായത്തിലെ ബേക്കറി, ഹോട്ടല്‍, മാര്‍ക്കറ്റ്, ഭക്ഷണ നിര്‍മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് അരിമ്പൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. മനക്കൊടി തേങ്ങാലി പുറത്ത് പ്രവര്‍ത്തിക്കുന്ന ശ്രീലക്ഷമി ഫുഡ് പ്രൊഡക്ട് ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. വൃത്തിഹീനമായ രീതിയില്‍ പഴകിയ എണ്ണയിലാണ് ഇവിടെ ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കിയിരുന്നത്. കുന്നത്തങ്ങാടിയിലെ ജയ ബേക്കറി, മനക്കൊടിയിലെ മദര്‍ മേരി ബേക്കറി, ഹാപ്പി ഫുഡ് എറവ്, ദിയ ഫുഡ് പ്രൊഡക്ട് ആറാം കല്ല് എന്നീ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി സരള, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ കെ രാജേഷ്, കെ ടി മുരളീധരന്‍, ഒ പ്രിയാകുമാരി പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക