|    Jul 17 Tue, 2018 11:34 am
FLASH NEWS

ആരോഗ്യ വിഭാഗം റെയ്ഡ്‌ : വനിതാ ഹോസ്റ്റലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Published : 21st September 2017 | Posted By: fsq

 

കോട്ടയം: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ആറു വനിതാ ഹോസ്റ്റലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോട്ടയം നഗരത്തിലെയും ഗാന്ധിനഗറിലെയും ലേഡീസ് ഹോസ്റ്റലുകളായ വൈഡബ്ല്യു എസ്എന്‍വി സദനം, എസ്എസ്എസ്, ഗാന്ധി നികേതന്‍, വുഡ് മെറിറ്റ്, വിസിറ്റേഷന്‍ കോണ്‍വെന്റ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. കോട്ടയം നഗരസഭാ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി എ തങ്കത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് എട്ടു സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. പഴകിയ ബീഫ്കറി, ചിക്കന്‍കറി, മീന്‍കറി, പൂപ്പല്‍ബാധിച്ച അച്ചാറുകള്‍, തോരന്‍, ചപ്പാത്തി, അവിയല്‍, മോര്, ദോശമാവ്, മുട്ട പൊരിച്ചത് തുടങ്ങി നിരവധി ഭക്ഷണപദാര്‍ഥങ്ങളാണ് പിടികൂടിയത്.ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവരില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ സ്ഥാപനങ്ങളില്‍നിന്നു പിഴ ചുമത്തി. ലൈന്‍സെടുക്കുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച നിലയിലാണ് ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. ഹോസ്റ്റലുകളില്‍ മാലിന്യമൊഴുക്കിവിടുന്നതിനും സംസ്‌കരിക്കുന്നതിനും സംവിധാനമില്ല. ഉള്‍ക്കൊള്ളാനാവാത്തവിധം താമസക്കാരെ പാര്‍പ്പിക്കുന്ന ഹോസ്റ്റലുകള്‍ നഗരസഭയുടെ ലൈസന്‍സ് പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ ഭക്ഷണ സാധനങ്ങള്‍ മുന്നറിയിപ്പെന്ന നിലയ്ക്ക് നഗരസഭയുടെ മുന്നില്‍ ആരോഗ്യ വിഭാഗം പ്രദര്‍ശിപ്പിച്ചിരുന്നു. പരിശോധനയ്ക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സ്വപ്‌ന വി നായര്‍, എം ജില, നജ്മ, ചിത്രാഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss