|    Jan 17 Tue, 2017 6:34 am
FLASH NEWS

ആരോഗ്യ മുന്നറിയിപ്പ് ഇല്ലാതെ സിഗരറ്റ് വിറ്റാല്‍ കേസെടുക്കും

Published : 22nd July 2016 | Posted By: SMR

ഈരാറ്റുപേട്ട: സിഗരറ്റ് പായ്ക്കറ്റില്‍ ആരോഗ്യത്തിന് ഹാനികരം എന്ന വലിയ പരസ്യം ഇല്ലെങ്കില്‍ വില്‍പ്പനക്കാരന്‍ പ്രതിയാവും. ഒരു വര്‍ഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. നിയമ വിരുദ്ധമായ സിഗരറ്റ് വില്‍ക്കുന്ന കടകളില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട മേഖലയില്‍ നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പരിശോധന കടകളില്‍ നടത്തിയിരുന്നു. സിഗരറ്റ് പാക്കറ്റുകളില്‍ 85 ശതമാനം ഹെല്‍ത്ത് വാണിങ് വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഇതില്‍ 60 ശതമാനം ചിത്രവും 25 ശതമാനം ആരോഗ്യത്തിന് ഹാരിനകരം എന്ന് സംബന്ധിച്ച് വാചകങ്ങള്‍ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
ഇതു പാലിക്കാത്ത എല്ലാ സിഗരറ്റ് പായ്ക്കറ്റുകളും പിടികൂടാന്‍ ഡിജിപി പോലിസ് ജില്ലാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പ്രചാരണം നടത്താന്‍ കഴിയാത്തതിനാല്‍ ആദ്യ രണ്ട് ദിവസം സിഗരറ്റ് സ്റ്റോക്ക് മാറ്റുന്നതിനും താക്കീത് നല്‍കാനും സമയം നല്‍കിയിട്ടുണ്ട്.
രണ്ടു ദിവസത്തിനുള്ളില്‍ ഇത്തരം സിഗരറ്റ് മാറ്റിയില്ലെങ്കില്‍ കേസ് ചാര്‍ജ് ചെയ്യാനാണ് നിര്‍ദേശം. കേന്ദ്ര നിര്‍ദേശ പ്രകാരമുള്ള സിഗരറ്റ് പായ്ക്കറ്റുകള്‍ കേരളത്തില്‍ എത്തിത്തുടങ്ങിയിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക