|    Nov 21 Wed, 2018 5:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലുമെത്തും: മന്ത്രി ശൈലജ

Published : 21st August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് വെള്ളക്കെട്ട് ഒഴിയുമ്പോള്‍ നാം ഏറ്റവും ശ്രദ്ധവയ്‌ക്കേണ്ടത് രോഗപ്രതിരോധമാണെന്നും അതിനുള്ള ഒരുക്കങ്ങള്‍ ക്രമീകരിച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ.
വീടുകളും മറ്റും വൃത്തിയാക്കുന്നതിനുള്ള ക്ലോറിനേഷന്‍ കൃത്യമായി നടപ്പാക്കും. ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ക്ലോറിനേഷന് 100 വീടിന് ഒരു ടീം തയ്യാറാണ്. ക്യാംപുകളില്‍ കഴിയുന്നവരുടെയും വീടുകളില്‍ കഴിയുന്നവരുടെയും ആരോഗ്യം പരിചരിക്കണം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്യാംപുകളിലും വീടുകളിലും ഇവര്‍ വൈദ്യസഹായം നല്‍കും.
പല ക്യാംപുകളിലും ഡയാലിസിസ് വേണ്ടവരും അര്‍ബുദബാധിതരുമുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി ചികില്‍സ നല്‍കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ സ്വകാര്യ ആശുപത്രികളിലേക്ക് ഉള്‍പ്പെടെ റഫര്‍ ചെയ്യും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ക്യാംപുകളിലെത്തുന്നതായും മന്ത്രി പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss