|    Mar 26 Sun, 2017 8:35 pm
FLASH NEWS

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലിനിടെ ബഹളം

Published : 18th May 2016 | Posted By: SMR

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ 5,6,11 വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലിന്റെ ഫോട്ടോ എടുക്കല്‍ ബഹളം മൂലം മാറ്റിവച്ചു. ചൊവ്വാഴ്ച പത്തുകടവ് ഹോളി ഫാമിലി യുപി സ്‌ക്കൂളില്‍ വച്ച് നടക്കുന്ന ഫോട്ടോ എടുക്കലിന്റെ ടോക്കണ്‍ വിതരണ ം തുടങ്ങിയതോടെയാണ് ബഹളം ആരംഭിച്ചത്.
കാലത്ത് 7.30 മുതല്‍ ടോക്കണ്‍ നല്‍കുമെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ടോക്കണ്‍ കരസ്ഥമാക്കാന്‍ കാലത്ത് മൂന്നുമണി മുതല്‍ ആളു കള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ടോക്കണ്‍ നല്‍കുന്ന എഡിഎസ് അംഗങ്ങള്‍ ഏഴരയോടെ ടോക്കണ്‍ വിതരണം ആരംഭിച്ചപ്പോള്‍ ചില നമ്പറുകള്‍ കാണാതായത് ആളുകളെ പ്രകോപിച്ചു. എഡിഎസ് അംഗങ്ങള്‍ ടോക്കണ്‍ സ്വന്തക്കാര്‍ക്കായി മാറ്റിവച്ചു എന്നാരോപിച്ച് ആളുകള്‍ ബഹളം വച്ചതോടെ ടോക്കണ്‍ വിതരണം തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി സബ് ഇന്‍സ്പക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ഫോട്ടോ എടുക്കല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു.
സബ്ബ് ഇന്‍സ്പക്ടര്‍, എഡിഎസ് അംഗങ്ങളുമായും ഇന്‍ഷുറന്‍സ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഓരോ വാര്‍ഡിലെയും ഫോട്ടോ എടുക്കല്‍ ഓരോ ദിവസമാക്കാന്‍ തീരുമാനിച്ചു. ‘

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക