|    Apr 24 Tue, 2018 11:58 pm
FLASH NEWS

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനുള്ള കേന്ദ്രങ്ങളും സമയക്രമവും

Published : 17th April 2016 | Posted By: SMR

തിരുവനന്തപുരം: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനുളള കേന്ദ്രങ്ങളും സമയക്രമവും നിശ്ചയിച്ചു. ക്രമനമ്പര്‍, മേഖല ഉള്‍പ്പെടുന്ന വാര്‍ഡുകള്‍, തിയ്യതി, സെന്റര്‍ എന്നിവ യഥാക്രമം.
1, ചെമ്പഴന്തി ചന്തവിള, കാട്ടായിക്കോണം, ചെറുവയ്ക്കല്‍, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം എന്നീ വാര്‍ഡുകളില്‍ 26, 27, 28, 29 തിയ്യതികളില്‍ ഗവ. എല്‍പിഎസ് കരിയം. 2, പട്ടം ഉള്ളൂര്‍, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കല്‍ കോളജ്, പട്ടം, കുന്നുകുഴി, ആക്കുളം വാര്‍ഡുകളില്‍ 22, 23, 24, 25 തിയ്യകളില്‍ ഉള്ളൂര്‍ ഇളംകാവ് ദേവീ ക്ഷേത്ര ഓഡിറ്റോറിയം. 3, പേരൂര്‍ക്കട കുടപ്പനക്കുന്ന്, പാതിരിപ്പള്ളി, ചെട്ടിവിളാകം, കവടിയാര്‍, പേരൂര്‍ക്കട, കിണവൂര്‍, മുട്ടട, കുറവന്‍കോണം, നന്തന്‍കോട് എന്നീ വാര്‍ഡുകളില്‍ 19, 20, 21 തിയ്യതികളില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പേരൂര്‍ക്കട. 4, വട്ടിയൂര്‍ക്കാവ് തുരുത്തുംമൂല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂര്‍ക്കാവ്, കൊടുങ്ങാനൂര്‍ കാഞ്ഞിരംപാറ, പിടിപി നഗര്‍, പാങ്ങോട്, ശാസ്തമംഗലം വാര്‍ഡുകളില്‍ ഈമാസം 30, അടുത്തമാസം 01, 02, 03 തിയ്യതികളില്‍ ഗവ.എല്‍പിഎസ് കാഞ്ഞിരം പാറ.
5, പൂജപ്പുര തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂര്‍, മുടവന്‍മുഗള്‍, തൃക്കണ്ണാപുരം, നെടുങ്കാട് വാര്‍ഡുകളില്‍ അടുത്തമാസം 04, 05, 06, 07 തിയ്യതികളില്‍ പൂജപ്പുര മണ്ഡപം. 6, നേമം, പൊന്നുമംഗലം, പുന്നയ്ക്കാമുകള്‍, പാപ്പനംകോട്, എസ്റ്റേറ്റ്, മേലാങ്കോട്, പുഞ്ചക്കരി വാര്‍ഡുകളില്‍ ഈമാസം 22, 23, 24, 25 തിയ്യതികളില്‍ ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് സ്‌കൂള്‍ വെള്ളായണി ജങ്ഷന്‍. 7, വിഴിഞ്ഞം വെങ്ങാനൂര്‍, മുല്ലൂര്‍, കോട്ടപ്പുറം, വിഴിഞ്ഞം, ഹാര്‍ബര്‍, വെളളാര്‍, പൂങ്കുളം അടുത്തമാസം 04, 05, 06, 07 തിയ്യതികളില്‍ ഗവ. എല്‍പിഎസ് വിഴിഞ്ഞം. 8, അമ്പലത്തറ തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാന്‍കുളം, ആറ്റുകാല്‍, ചാല, മണക്കാട്, കുര്യാത്തി, മുട്ടത്തറ, കാലടി, പുത്തന്‍പള്ളി, മാണിക്യവിളാകം വാര്‍ഡുകളില്‍ അടുത്തമാസം 10, 11 തിയ്യതികളില്‍ അമ്പലത്തറ യുപി സ്‌കൂള്‍. 9, വെട്ടുകാട് വലിയതുറ, വള്ളക്കടവ്, ശംഖുംമുഖം, വെട്ടുകാട് വാര്‍ഡുകളില്‍ ഈമാസം 30, അടുത്തമാസം 01, 02, 03 തിയ്യതികളില്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വലിയതുറ.
10, തമ്പാനൂര്‍ ശ്രീകണ്‌ഠേശ്വരം, പെരുന്താന്നി, ശ്രീവരാഹം, ഫോര്‍ട്ട് എന്നീ വാര്‍ുഡകളില്‍ അടുത്തമാസം 04, 05, 06, 07 തിയ്യതികളില്‍ ഗവ. സെന്‍ട്രല്‍ ഹൈസ്‌ക്കൂള്‍, അട്ടകുളങ്ങര. 11, കടകംപള്ളി, കരിയ്ക്കകം, അണമുഖം, ചാക്ക, കണ്ണമ്മൂല, പാല്‍കുളങ്ങര, പേട്ട, വഞ്ചിയൂര്‍ വാര്‍ഡുകളില്‍ ഈമാസം 26, 27, 28, 29 തിയ്യതികളില്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ പേട്ട. 12, ആറ്റിപ്ര കുളത്തൂര്‍, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിത്തുറ, ശ്രീകാര്യം, കഴക്കൂട്ടം വാര്‍ഡുകില്‍ ഈമാസം 18, 19, 20, 21 എന്നീ തിയ്യതികളില്‍ ഗവ. എച്ച്എസ്എസ് കുളത്തൂര്‍. 13, ബീമാപള്ളി ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി വാര്‍ഡുകളില്‍ അടുത്തമാസം 08, 09 എന്നീ തിയ്യതികളില്‍ ബീമാപളളി യുപിഎസ്. 14, പാളയം തമ്പാനൂര്‍, തൈക്കാട്, വഴുതയ്ക്കാട്, പാളയം വാര്‍ുഡകളില്‍ അടുത്തമാസം 08, 09, 10, 11 എന്നീ തിയ്യതികളില്‍ കോട്ടണ്‍ഹില്‍ സ്‌കൂള്‍.
ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ അട്ടകുളങ്ങര സ്ഥിരം കേന്ദ്രമായി ഈമാസം 18 മുതല്‍ അടുത്തമാസം 11 വരെ പ്രവര്‍ത്തിക്കുന്നു. നിലവില്‍ കാര്‍ഡുള്ള ഏതൊരു കുടുംബത്തിനും ഈ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന് കാര്‍ഡ് പുതുക്കാവുന്നതാണ്. സമയം എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ. 23നും, 30നും പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ ഉള്ളതിനാലാണ് സെന്ററുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനുശേഷം എല്ലാ വാര്‍ഡുകളിലും കാര്‍ഡ് പുതുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കഴക്കൂട്ടം ഗവ.എച്ച്എസ്എസ്, മണക്കാട് എച്ച്‌ഐ ഓഫിസ് എന്നിവിടങ്ങളിലെ സെന്ററുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss