|    Jul 23 Mon, 2018 4:03 am
FLASH NEWS

ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി; തട്ടിപ്പിനിരയായ നിക്ഷേപകര്‍ കൂട്ടപരാതിയുമായി എത്തി

Published : 14th September 2017 | Posted By: fsq

 

ചാലക്കുടി: ആരോഗ്യ ഇന്‍ഷ്വുറന്‍സ് കമ്പനിയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ ബുധനാഴ്ചയും ചാലക്കുടി പോലിസ് സ്റ്റേഷനില്‍ കൂട്ടപരാതി നല്‍കാനെത്തി. വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിനാളുകളാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഫിനോമിനല്‍ കമ്പനിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പണമടച്ച് വഞ്ചിതരായ നിരവധി പേര്‍ കഴിഞ്ഞ ദിവസവം പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍്കിയിരുന്നു. ചിട്ടി വട്ടമെത്തിയിട്ട് പണം ലഭിക്കാത്തവരാണ് ഭൂരിഭാഗവും. അമ്പതിനായിരം രൂപ മുതല്‍ മൂന്നര ലക്ഷം രൂപവരെ ലഭിക്കാനുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സൗത്ത് ജംഗ്ഷനിലെ ഫിനോമിനല്‍ ലൈഫ് സ്റ്റൈല്‍ കെട്ടിടം വില്പന നടത്തുന്ന മുറക്ക് വരിക്കാര്‍ക്ക് പണം തിരികെ നല്കാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്കിയിരുന്നു. എന്നാല്‍ ഈ മാസം ആദ്യവാരത്തില്‍ അധികൃതര്‍ കെട്ടിട സമുച്ചയം വില്പന നടത്തി. ഇതില്‍ കുപിതരായ വരിക്കാര്‍ തിങ്കളാഴ്ച കെട്ടിട സമുച്ചയത്തിലേക്ക് ഇരച്ച് കയറിയിരുന്നു. പോലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചത്. തുടര്‍ന്നാണ് പോലിസ് സ്റ്റേഷനില്‍ പരാതിയുമായി നിക്ഷേപകരും ഏജന്റുമാരും എത്തിയത്. പരാതിക്കാരെ കൊണ്ട് പോലീസ് സ്റ്റേഷന്‍ പരിസരം നിറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പരാതിക്കാരെത്തുമെന്നാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss