|    Feb 24 Sat, 2018 9:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആരോഗ്യസര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ 3ന്

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരത്തിലും മെഡിക്കല്‍ വിദ്യാര്‍ഥി പ്രവേശനത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ക്കുമായി ആരോഗ്യസര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ സപ്തംബര്‍ മൂന്നിന് ചേരും.
മൗണ്ട് സിയോണ്‍ അടൂര്‍, അല്‍ അഹ്‌സര്‍ തൊടുപുഴ എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് നിലവില്‍ ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരമില്ല. അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കാന്‍ചെന്ന സര്‍വകലാശാല സംഘത്തെ കാംപസിനകത്ത് കടത്താന്‍പോലും തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അഫിലിയേഷന്‍ റദ്ദാക്കിയത്.
അടിസ്ഥാന സൗകര്യക്കുറവിനെതുടര്‍ന്ന് മറ്റു രണ്ട് നഴ്‌സിങ് കോളജുകള്‍ക്കും അംഗീകാരം നല്‍കിയിട്ടില്ല. ഇതുള്‍പ്പെടെ സ്വാശ്രയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ എംബിബിഎസ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തലസ്ഥാനത്ത് ചേരുന്ന ഗവേണിങ് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും.
അതിനിടെ, പ്രവേശന മേല്‍നോട്ട സമിതിയുടെ അംഗീകാരമില്ലാതെ 2,000 രൂപവരെ ഫീസീടാക്കി എംബിബിഎസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ ജസ്റ്റിസ് ജയിംസ് കമ്മിറ്റിക്കും സംസ്ഥാന പോലിസ് മേധാവികള്‍ക്കും പരാതി നല്‍കാന്‍ നീറ്റ് റാങ്ക് ഹോള്‍ഡേഴ്‌സ് രക്ഷിതാക്കളുടെ യോഗം തീരുമാനിച്ചു. ജയിംസ് കമ്മിറ്റി പ്രോസ്‌പെക്ട്‌സ് അംഗീകരിക്കും മുമ്പ് അപേക്ഷ ക്ഷണിക്കുകയും അപേക്ഷ സ്വീകരിക്കല്‍ നടപടി അവസാനിപ്പിക്കുകയും ചെയ്ത കോളജുകള്‍ ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും യോഗം ആരോപിച്ചു.
ഓരോ കോളജും രക്ഷിതാക്കളില്‍നിന്ന്  അപേക്ഷയിനത്തില്‍ 2,000 രൂപ വരെയാണ് ഈടാക്കിയിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ മാത്രം സ്വരൂപിച്ചിട്ടുള്ളത്. നിയമപരമല്ലാത്ത അപേക്ഷ ക്ഷണിക്കലിലൂടെ രക്ഷിതാക്കള്‍ വഞ്ചിക്കപ്പെട്ടുവെന്നും യോഗം വിലയിരുത്തി. അപേക്ഷ ഇനത്തില്‍ സ്വീകരിച്ച പണം മടക്കി ലഭിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്കും ജസ്റ്റിസ് ജയിംസ് കമ്മിറ്റിക്കും രേഖാമൂലം രക്ഷിതാക്കളുടെ അസോസിയേഷന്‍ പരാതി നല്‍കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss