|    Jan 22 Sun, 2017 11:28 am
FLASH NEWS

ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ താല്‍പര്യം പുരുഷന്‍മാര്‍ക്ക്

Published : 11th September 2016 | Posted By: SMR

കൊച്ചി: ആരോഗ്യസംരക്ഷണത്തില്‍ ഇന്ത്യയില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് പുരുഷന്മാരെന്നു സര്‍വേ. മെട്രോ നഗരങ്ങളിലടക്കം ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്ന, 35 വയസ്സിനു താഴെ പ്രായമുള്ളവരില്‍ നല്ലൊരു പങ്കിന്റെയും വിവരസ്രോതസ്സ് അച്ചടി മാധ്യമങ്ങളാണെന്നും സര്‍വേ റിപോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ജനങ്ങളില്‍ 40 ശതമാനം പേരും ആരോഗ്യസംരക്ഷണത്തിനായി ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണെന്നും  ലോക പോഷകാഹാരദിനത്തോടനുബന്ധിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് നടത്തിയ സര്‍വേയില്‍ പറയുന്നു. എല്ലാ വിഭാഗത്തിലും പെട്ടവരില്‍ 91 ശതമാനവും അവരുടെ ശരീരഭാരത്തെക്കുറിച്ചു ജാഗ്രതയുള്ളവരും കൂടക്കൂടെ അതു പരിശോധിക്കുന്നവരുമാണ്. ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ അതോടൊപ്പം സന്തുലിത ഭക്ഷണക്രമം നയിക്കാനും ശ്രദ്ധിക്കുന്നു. യോഗയും ധ്യാനവുമൊന്നും ഇപ്പോഴും ഇന്ത്യക്കാരുടെ ജീവിതത്തിലേക്കു കാര്യമായി പ്രവേശിച്ചിട്ടില്ല.
എങ്കിലും യോഗ, ജിം എന്നിവയോടൊപ്പം സന്തുലിത ഭക്ഷണവും ആരോഗ്യസംരക്ഷണ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സന്തുലിതമായ ഭക്ഷണക്രമത്തിന്റെ ആവശ്യകത അറിയാമെങ്കിലും വളരെ കുറച്ച് ആളുകളേ അത് നേടുന്നുള്ളൂവെന്നും സര്‍വേയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക