|    Feb 28 Tue, 2017 6:18 am
FLASH NEWS

ആരോഗ്യവിഭാഗം പൂട്ടിയ കാന്റീന്‍ തുറക്കാനുള്ള നീക്കം പോലിസ് തടഞ്ഞു

Published : 29th November 2016 | Posted By: SMR

നെടുമങ്ങാട്: ശുചിത്വമില്ലാതെ ഭക്ഷണം വിളമ്പിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ച ജില്ലാ ആശുപത്രി കാന്റീന്‍ തുറക്കാനുള്ള നടത്തിപ്പുകാരുടെ നീക്കം പോലിസ് തടഞ്ഞു. ഇന്നലെയാണ് ജില്ലാ ആശുപത്രി കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കാന്റീന്‍ തുറക്കാന്‍ നടത്തിപ്പുകാര്‍ ശ്രമം നടത്തിയത്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ട് ഡോ. വി എസ് സജീവിന്റെ പരാതിയെ തുടര്‍ന്നാണ് പോലിസെത്തി കാന്റീന്‍ അടപ്പിച്ചത്. മൂന്നാഴ്ച മുമ്പ് ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ പൊതിച്ചോറില്‍ വിരലുറ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് നഗരസഭാ അധികാരികള്‍ കാന്റീന്‍ അടപ്പിച്ചത്. വൃത്തിഹീനമായ അവസ്ഥയിലാണ് ഇവിടെ ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീയുടെ രണ്ടു യൂനിറ്റുകളിലുള്ളവരാണ് സ്ഥാപനം നടത്തിയിരുന്നത്. മുമ്പും ഈ സ്ഥാപനത്തെ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. കാന്റീന്‍ പൂട്ടിച്ച നടപടിക്കെതിരെ നടത്തിപ്പുകാര്‍ നെടുമങ്ങാട് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കെയാണ് ഇവര്‍ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയത്. എച്ച്എംസിയുടെ പ്രസിഡന്റായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു, ആശുപത്രി സൂപ്രണ്ട് ഡോ. വിഎസ് സജീവ് എന്നിവരെ പ്രതിയാക്കിയാണ് കേസ് കൊടുത്തിട്ടുള്ളത്. വൃത്തിഹീനമായ രീതിയില്‍ കാന്റീന്‍ നടത്തുന്ന ഇക്കൂട്ടരെ ഒഴിവാക്കി പുതുതായി ടെണ്ടര്‍ വിളിച്ച് വീണ്ടും തുറക്കാന്‍ എച്ച്എംസി തീരുമാനിച്ചതിനു പിന്നാലെയാണ് രഹസ്യമായി ഇവര്‍ കാന്റീന്‍ തുറക്കാനെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day