|    Feb 23 Thu, 2017 10:20 pm

ആരോഗ്യവകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

Published : 17th November 2016 | Posted By: SMR

കൊച്ചി: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച 4,927 ഭക്ഷ്യ
സാംപിളുകളില്‍ 648 എണ്ണം നിശ്ചിത ഗുണനിലവാരം പുലര്‍ത്താത്തതോ മായം ചേര്‍ത്തതോ ആണെന്ന് കണ്ടെത്തിയിട്ടുള്ളതായി ആരോഗ്യവകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പില്‍ നിന്നു തേടിയ വിശദീകരണത്തിനു മറുപടിയായി സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരവാദികള്‍ക്കെതിരേ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, പഴം, പച്ചക്കറി, ധാന്യങ്ങ ള്‍, മല്‍സ്യം, മാംസം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍, കുടിവെള്ളം, ബേക്കറി ഉല്‍പ്പന്നങ്ങള്‍, തേയില, കാപ്പി തുടങ്ങിയ ഭക്ഷേ്യാല്‍പ്പന്നങ്ങളാണു പരിശോധിച്ചത്. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകട, ജ്യൂസ് സ്റ്റാള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രതേ്യക സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി ശുചിത്വ നിലവാരം ഉറപ്പുവരുത്തണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു ഭക്ഷ്യ സുരക്ഷാ ഓഫിസ് സ്ഥാപിക്കും. പുതിയ 80 ഓഫിസുകള്‍ ആരംഭിച്ചിട്ടുണ്ട്. മായംചേര്‍ക്കുന്നതായി കണ്ടെത്തിയ 15 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു.
വ്യാജ എണ്ണയ്ക്കായി തമിഴ്‌നാട്ടിലും പരിശോധന വ്യാപിപ്പിക്കും. മായംചേര്‍ന്ന തേയില കണ്ടെത്തുന്നതിനു നടത്തിയ പരിശോധനയില്‍ പാലക്കാട്ട് പ്രവര്‍ത്തിക്കുന്ന അനധികൃത തേയില നിര്‍മാണകേന്ദ്രം പൂട്ടി.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള അനലറ്റിക്കല്‍ ലാബുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനും അക്രഡിറ്റേഷന്‍ കരസ്ഥമാക്കാനുമുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. അനലറ്റിക്കല്‍ ലാബുകളുടെ ആധുനികവല്‍ക്കരണം പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്ത് പിടികൂടുന്ന ഭക്ഷ്യ സാംപിളുകള്‍ സംസ്ഥാനത്തുതന്നെ പരിശോധിക്കാനാവും.
അനലറ്റിക്കല്‍ ലാബുകളുടെ പരിപാലനം ചെലവേറിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലാബ് അനുവദിക്കുന്നതു സാധ്യമല്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക