|    Jul 27 Thu, 2017 12:47 pm
FLASH NEWS

ആരോഗ്യവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

Published : 13th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. 10 മാസത്തെ ശമ്പള കുടിശിക ഇവര്‍ക്ക് നല്‍കാതെയാണ് പിരിച്ചു വിടല്‍.പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2012 ജൂണ്‍ 27ന് വിവിധ വകുപ്പുകളില്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നവരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ശുചീകരണ ജീവനക്കാര്‍, ലാബ് അസിസ്റ്റന്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നീ തസ്തികളിലായി നിരവധിപ്പേര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്തു വരികയായിരുന്നു. 89 ദിവസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ഇവരെ ആദ്യം നിയമിച്ചത്. പിന്നീട് ഓരോ തവണയും കാലാവധി പൂര്‍ത്തിയാകുന്നത് അനുസരിച്ച് കരാര്‍ പുതുക്കി നല്‍കിപ്പോന്നു. സപ്തംബര്‍ 30ന് കാലാവധി അവസാനിച്ചപ്പോഴാണ് താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലുള്ള ശമ്പളം ഇവര്‍ക്ക് കുടിശ്ശികയാണ്. താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പ്രതിമാസ വേതനമായി 27,800 രൂപ നല്‍കാവുന്നതാണെന്ന് സര്‍ക്കാര്‍  ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ  ഫെബ്രുവരി 22നാണ് ഇതു സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത്. എന്നാല്‍, ഒരു രൂപ പോലും ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. മാത്രവുമല്ല, പഴയ ശമ്പളം തന്നെ നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. നാലു വര്‍ഷം ജോലി ചെയ്തിട്ടും പിരിച്ചു വിടുമ്പോള്‍ അര്‍ഹതപ്പെട്ട ശമ്പളം പോലും                 നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക