|    May 27 Sat, 2017 7:30 pm
FLASH NEWS

ആരോഗ്യവകുപ്പിന്റെ സേഫ് കേരള പരിശോധന നിലച്ചു

Published : 5th September 2016 | Posted By: SMR

ഈരാറ്റുപേട്ട: ഹോട്ടലുകളിലും മറ്റും ശുചിത്വമുറപ്പിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാക്കിയ സേഫ് കേരളാ പരിശോധനാ പദ്ധതി നിലച്ചു. മാസത്തില്‍ ഒരു ദിവസം സംസ്ഥാന വ്യാപകമായി തന്നെ എല്ലാ ജില്ലകളിലും ഏകീകൃത പരിശോധന നടപ്പാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി പരിശോധന നടത്താന്‍ പൊതുജന ആരോഗ്യവിഭാഗത്തിന് നിര്‍ദേശമില്ല.
ബേക്കറികള്‍, ഹോട്ടലുകള്‍, ശീതളപാ—നീയകടകള്‍, സോഡ-ഐസ് നിര്‍മണ യൂനിറ്റുകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, ഇറച്ചികടകള്‍ എന്നിവിടങ്ങളില്‍ പരിശോധന എന്നതായിരുന്ന ലക്ഷ്യം. ഒരു ദിവസം ഒരേ വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നിരുന്നത്. മൂന്ന് മാസം മുമ്പുവരെ ഇവ കൃത്യമായി നടക്കുകയും വൃത്തിഹിനമായി കണ്ട് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ച് പൂട്ടിക്കുകയും ചെയ്തിരുന്നു.
ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സാധാരണ പരിശോധനകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പിലെ പൊതു ജനാരോഗ്യവിഭാഗത്തെയാണ് സേഫ് കേരള പരിശോധനക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പരിശോധനകള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തലത്തില്‍ സമിതിയും പ്രവര്‍ത്തിച്ചിരുന്നു. പരിശോധന വിവരങ്ങള്‍ അതാത് ദിവസങ്ങളില്‍ വൈകീട്ട് തന്നെ സംസ്ഥാന തലത്തില്‍ റിപോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പൊതുജനാരോഗ്യവിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
എന്നാല്‍ മൂന്ന് മാസമായി ജില്ലയില്‍ ഒരുടത്തും ഏകീകൃത പരിശോധന നടന്നില്ല. സംസ്ഥാനത്ത് പല സ്ഥാപനങ്ങള്‍ക്കും പൂട്ട് വീണതോടെ പദ്ധതി നിര്‍ത്തിവെയ്ക്കുന്നതിന് ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എങ്കില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തതിനാല്‍  പരിശോധന തുടര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ്് കാലത്ത് നിര്‍ത്തിവെച്ച പരിശോധന തുടരാന്‍ പുതിയ സര്‍ക്കാരും തയ്യാറായില്ല. സേഫ് കേരള പരിപാടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ഇതിനെയെല്ലാം മറികടന്ന് പരിശോധന കാര്യക്ഷമമായി നടത്തിയിരുന്നതാണ്.നിലവില്‍ പദ്ധതി തന്നെ നിലച്ച രീതിയിലാണ്. തുടര്‍ന്ന് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതുമായ ഹോട്ടലുകള്‍ നിരവധിയാണ്. ഹോട്ടല്‍ ലോബികളുടെ ഇടപെടലാണ് ഉദ്യോഗസ്ഥര്‍ പദ്ധതി മരവിപ്പിക്കാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day