|    Sep 22 Fri, 2017 2:51 am

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ കലാജാഥ

Published : 21st March 2017 | Posted By: fsq

 

വൈപ്പിന്‍:— ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, പള്ളിപ്പുറം പഞ്ചായത്ത്, മാലിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം, മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആരോഗ്യകലാജാഥ ചെറായില്‍ പര്യടനം നടത്തി.
ഗൗരീശ്വരത്ത് നിന്നാരംഭിച്ച കലാജാഥ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് രമണി അജയന്‍, രാധിക സതീഷ്, ആശ-കുടുംബശ്രീ-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.— വിവിധകലാരൂപങ്ങളുടെയും ബോധവല്‍ക്കരണ സങ്കേതങ്ങളുടെയും ചമയങ്ങളുടെയും അകമ്പടിയോടെ ജാഥ ചെറായി ദേവസ്വംനടയില്‍ എത്തിച്ചേര്‍ന്നു.
ആരോഗ്യ സന്ദേശ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ മലേറിയ ഓഫിസര്‍ അശോക് കുമാര്‍, ഡോ. അപ്പു സിറിയക്, ഡോ. കീര്‍ത്തി, ജോസ് അഗസ്റ്റിന്‍, ബിനീഷ് ബാബു, ജെറി ബെനഡിക്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകതയും മാര്‍ഗങ്ങളെയും ഓര്‍മ്മപ്പെടുത്തിയ കിറ്റി ഷോ’അവതരിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക