|    Mar 23 Thu, 2017 9:57 am
FLASH NEWS

ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തും: മന്ത്രി ശൈലജ

Published : 27th May 2016 | Posted By: SMR

തിരുവനന്തപുരം: ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സബ്‌സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ളവയുടെ പോരായ്മകള്‍ പരിഹരിക്കും. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ അപര്യാപ്തത ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. ഇതിനായി നിയമനങ്ങള്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യണം. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കും.
സാംക്രമികരോഗങ്ങളെ ചെറുക്കാനാണ് ഒന്നാമത്തെ പരിഗണന. മാലിന്യനിര്‍മാര്‍ജനം നടത്തി കൊതുകുനിവാരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി ജനങ്ങളും ശ്രദ്ധിക്കണം.
പാരമ്പര്യരോഗങ്ങളെയും ജീവിതശൈലീരേ98ാഗങ്ങളെയും ചെറുക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കും. മാനസികമായും ശാരീരികമായും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി ആരോഗ്യമേഖലയും പൊതുജനങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

(Visited 57 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക