|    Dec 14 Thu, 2017 4:03 am
FLASH NEWS

ആരോഗ്യരംഗത്തെ കേരള മാതൃക എല്‍ഡിഎഫ് നഷ്ടപ്പെടുത്തി: പി സി വിഷ്ണുനാഥ്

Published : 15th July 2017 | Posted By: fsq

 

മാനന്തവാടി: 325 ആളുകള്‍ പനിബാധിച്ച് മരിച്ചതോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആരോഗ്യരംഗത്ത് കേരളം നേടിയെടുത്ത മാതൃക എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് ആരോപിച്ചു. എന്‍ജിഒ അസോസിയേഷന്‍ 37ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയും പേര്‍ മരിച്ചുവീണപ്പോഴാണ് എല്ലാം ശരിയാക്കാനായി ആരോഗ്യമന്ത്രിക്ക് മൂന്ന് ഉപദേശകരെ വച്ചത്. ഉപദേശകരെ തട്ടി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സാധാരണക്കാര്‍ റേഷനരി കിട്ടാതെ നരകിക്കുകയാണ്. രോഗികള്‍ മതിയായ ചികില്‍സ കിട്ടാതെ ബുദ്ധിമുട്ടുന്നു. തൊഴിലാളികള്‍ തൊഴിലില്ലാതെ വിഷമിക്കുന്നു. ഇവര്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ മദ്യമുതലാളിമാര്‍, ക്വാറി മാഫിയകള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ്- അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വി സി സത്യന്‍ അധ്യക്ഷത വഹിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ കെ അബ്രഹാം, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, എം എസ് വിശ്വനാഥന്‍, അഡ്വ. എന്‍ കെ വര്‍ഗീസ്, എക്കണ്ടി മൊയ്തൂട്ടി സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉമാശങ്കര്‍, നളിനി ശിവന്‍, കെ ടി ഷാജി, വി ആര്‍ ജയപ്രകാശ്, ബിനു കോറോത്ത്, മോബിഷ് പി തോമസ്, ബേബി നാപ്പള്ളി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക