|    Sep 24 Sun, 2017 8:57 am

ആരോഗ്യരംഗം ആധുനികമായി ശക്തിപ്പെടണം: മുഖ്യമന്ത്രി

Published : 13th October 2016 | Posted By: Abbasali tf

അമ്പലപ്പുഴ: ചികില്‍സാരംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പി റീഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തില്‍ നീര്‍ക്കുന്നത്ത് ആരംഭിച്ച ചേതന ജനകീയ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ രംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍് തീരുമാനം. ഇതിന്റെ ഭാഗമായി ഭക്ഷ്യയോഗ്യമായ ഭക്ഷ്യസാധനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പാലിയേറ്റീവ് രംഗത്തും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മെഡിക്കല്‍ കോളജുകള്‍ മുതല്‍ താഴേട്ടുള്ള ആശുപത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കാനാണ് തീരുമാനം. കുടുംബത്തെ കേന്ദ്രീകരിച്ചുള്ള ചികില്‍സാരീതിയിലേക്ക് നാം മാറണം. അത്തരത്തിലൊരു സംവിധാനം ലക്ഷ്യത്തിലെത്തിക്കാന്‍ ആരോഗ്യരംഗം നീങ്ങുകയാണ്. ആരോഗ്യരംഗത്തെ എല്ലാ ചികിത്സാസൗകര്യവും ആധുനിക രീതിയില്‍ ശക്തിപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. സജി ചെറിയാന്‍, ജി വേണുഗോപാല്‍ ദലീമ ജോ ജോ, എച്ച് സലാം, പ്രജിത്കാരിക്കല്‍, ഓമനക്കുട്ടന്‍ പ്രസംഗിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക