|    Mar 30 Thu, 2017 6:24 am
FLASH NEWS

ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ക്ക് തടയിടാന്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഇടപെടല്‍ അനിവാര്യം: മന്ത്രി

Published : 21st March 2017 | Posted By: fsq

 

മൂവാറ്റുപുഴ: ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ക്ക് തടയിടാന്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആനിക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരും പരിശോധന കേന്ദ്രങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് രോഗികളെ ചൂഷണംചെയ്യുന്ന കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. അന്യായമായി ജനങ്ങളെ കൊള്ളയടിക്കുന്ന ശ്രമങ്ങള്‍ക്ക് അറുതിവരുത്തേണ്ടതുണ്ട്. പ്രഥമിക സഹകരണ സംഘങ്ങളുടെ ഇടപെടല്‍ ചൂഷണങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എല്‍ദോ എബ്രഹാം എംഎല്‍എ അധ്യക്ഷതവഹിച്ചു. ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മര്‍ സ്വാഗതം പറഞ്ഞു. ആസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ലോഗോ പ്രകാശനം മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ് നിര്‍വഹിച്ചു. സിടി സ്‌കാനിങ് സെന്ററിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ ഗോപി കോട്ടമുറിക്കലും ഡിജിറ്റല്‍ എക്‌സറേ യൂനിറ്റിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ ബാബു പോളും ഹെല്‍ത്ത് കാര്‍ഡ് വിതരണ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ പി എം ഇസ്മായിലും സ്‌ട്രോങ് റൂം ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് കണ്‍വീനര്‍ പി ആര്‍ മുരളീധരനും ആദ്യ നിക്ഷേപം സ്വീകരിക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരനും ആദ്യ വായ്പാ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍ വര്‍ഗീസും നിര്‍വഹിച്ചു.
ബാങ്ക് സെക്രട്ടറി കെ ആര്‍ രമണി, വൈസ് പ്രസിഡന്റ് എം എം മുഹമ്മദ് കുഞ്ഞ്, മെംബര്‍മാരായ ടി എം ഹാരിസ്, അഖിലേഷ് കുഞ്ഞപ്പന്‍, ദാമോദരന്‍ ഇളയത്, ബി എന്‍ ശശി, കെ എ ബഷീര്‍, ഫെബിന്‍ മൂസ, ഗീത ഭാസ്‌കരന്‍, സിനി സത്യന്‍, വിജയമ്മ രാധാകൃഷ്ണന്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day