|    Aug 15 Wed, 2018 8:23 am
FLASH NEWS

ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് കൂട്ടയോട്ടം സംഘടിപ്പിച്ചു

Published : 16th December 2017 | Posted By: kasim kzm

കോഴിക്കോട്: തകര്‍ന്നുകൊണ്ടിരിക്കുന്ന ആരോഗ്യമേഖല പുതിയ സംസ്‌കാരം വളര്‍ത്തി എടുത്ത് ജനകീയമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി പി നിസാര്‍ പറഞ്ഞു. ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിന്റെ കൊടുവള്ളി ഡിവിഷന്‍ തല കൂട്ടയോട്ടത്തിന്റെ ഉദ്ഘാടനം എളേറ്റില്‍ വട്ടോളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഏറ്റവും വലിയ മനുഷ്യ വിഭവ സ്രോദസ്സാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അഭ്യന്തര ഉല്‍പ്പാദനത്തിന്റെ കുറഞ്ഞ ശതമാനമാണ് ആരോഗ്യ മേഘലയുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ നീക്കി വെക്കുന്നത്.ഈ സ്ഥിതി വിശേഷം മാറണം, കൂടാതെ ജനങ്ങള്‍ സ്വയം ആരോഗ്യം നിലനിര്‍ത്താന്‍ മുന്നോട്ട് വരണമെന്നും അദേഹം കൂട്ടി ചേര്‍ത്തു. സിവിഷന്‍ സെക്രട്ടറി ഇഖ്ബാല്‍, റസാഖ് വട്ടോളി, അബൂബക്കല്‍, റസാഖ് കളരാന്തിരി നേതൃത്വം നല്‍കി.കുറ്റിക്കാട്ടൂര്‍: പോപുലര്‍ഫ്രണ്ട് കുന്ദമംഗലം ഡിവിഷന്‍ കുറ്റിക്കാട്ടൂരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. എസ്ഡിപിഐ മണ്ഡലം സെക്രട്ടറി റഷീദ് കുറ്റിക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍, ടി ബഷീര്‍. കബീര്‍ ചാത്തമംഗലം, ഷറഫുദ്ദീന്‍, ജലീല്‍ കുറ്റിക്കാട്ടൂര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss