|    May 22 Tue, 2018 8:05 am
Home   >  Todays Paper  >  Page 4  >  

ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Published : 29th June 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. ഇന്നലെ രാവിലെ കന്റോണ്‍മെന്റ് റോഡില്‍ ശക്തമായ പോലിസ് സുരക്ഷ മറികടന്ന്് കെഎസ്‌യു പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയലിന്റെ നേതൃത്വത്തില്‍ എന്‍എസ്‌യു ദേശീയസമിതി അംഗം അബിന്‍ വര്‍ക്കി കൊടിയാട്ട്, നിഹാല്‍ ഷിഹാബുദീന്‍, ഫൈന്‍സന്‍ ബെയ്‌സില്‍, അജയ് ജൂവല്‍ കുര്യാക്കോസ്, ഷാജര്‍, അജ്മല്‍ സദാം, നൗഫല്‍, സെയ്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. സ്വാശ്രയ കാംപസുകള്‍ നടത്തിക്കൊണ്ട് പോവാന്‍ എത്ര രൂപ ചെലവ് വരുമെന്ന് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയ്‌ക്കെതിരേ ശക്തമായ തുടര്‍സമരങ്ങളുണ്ടാവുമെന്നും റിങ്കു പടിപ്പുരയില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss