|    Jan 18 Wed, 2017 12:53 am
FLASH NEWS

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Published : 9th October 2016 | Posted By: SMR

കളമശ്ശേരി: സ്വാശ്രയ കോളജുകളിലെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച അപാകതകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം നാലരയോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ദാരിദ്ര രേഖയ്ക്കു താഴെയുള്ള കിടപ്പുരോഗികള്‍ക്ക് പാലും റൊട്ടിയും വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് പുറത്തേക്കു വരുമ്പോഴാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടികാണിക്കാന്‍ എത്തിയത്. തുടര്‍ന്ന് പോലിസ് ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് സെക്രട്ടറി പി എം നജീബ്, കെഎസ്‌യു സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍, കെഎസ്‌യു ജില്ലാ സെക്രട്ടറി എ കെ നിഷാദ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എ അബ്ദുല്‍ സലാം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ പനയപ്പിള്ളി, മണ്ഡലം സെക്രട്ടറിമാരായ ഷിജു ജബ്ബാര്‍, കോയാന്‍ പിള്ള എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക